KSDLIVENEWS

Real news for everyone

മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം തീവണ്ടികൾക്ക് പുതിയ സമയം, വേഗം കൂടും

SHARE THIS ON

കണ്ണൂർ: കൊങ്കൺ വഴി ഓടുന്ന കേരളത്തിൽനിന്നുള്ള തീവണ്ടികളുടേതടക്കം സമയം വെള്ളിയാഴ്ചമുതൽ മാറും. മൺസൂൺ കാലത്ത് 40-75 കിലോമീറ്ററായി വേഗം കുറച്ച വണ്ടികൾ ഇനി 110 കിലോമീറ്ററിലോടും. മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികൾക്ക് പുതിയ സമയമാണ്. മുൻകൂട്ടി റിസർവ് ചെയ്തവർ സമയമാറ്റം ശ്രദ്ധിക്കണം. പോകേണ്ട വണ്ടികൾ വൈകി പുറപ്പെടും. കേരളത്തിലേക്കുള്ളവ നേരത്തേ എത്തും.

പ്രധാന മാറ്റങ്ങൾ:

എറണാകുളം-നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് (12617) മൂന്നുമണിക്കൂറോളം വൈകി പുറപ്പെടും.

എറണാകുളത്തുനിന്ന് ഉച്ചക്ക് 1.25-ന് പുറപ്പെടും. (നിലവിൽ രാവിലെ 10.30-ആണ്). ഷൊർണൂരിൽ വൈകീട്ട് 4.15-നും കണ്ണൂരിൽ 6.39-നും എത്തും.

നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തേ എത്തും. നിലവിൽ 11.40-ന് മംഗളൂരുവിൽ എത്തുന്ന വണ്ടി രാത്രി 10.35-ന് മംഗളൂരു വിടും. ഷൊർണൂരിൽ പുലർച്ചെ 4.15-നും എറണാകുളത്ത് 7.30-നും എത്തും.

തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് (16346) രാവിലെ 9.15-ന് തന്നെ പുറപ്പെടും. എറണാകുളം ഉച്ചക്ക് 1.50. കോഴിക്കോട്ട്‌- വൈകീട്ട് 6.05. കണ്ണൂർ- 7.35 എന്നിങ്ങനെയാണ് സമയക്രമം. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) ഒന്നരമണിക്കൂർ നേരത്തേയെത്തും. മംഗളൂരു -പുലർച്ചെ 4.25. കണ്ണൂർ- 6.35. കോഴിക്കോട് 8.10. ഷൊർണൂർ 10.20. വൈകീട്ട്‌ 6.20- ന്‌ തിരുവനന്തപുരം.

മംഗളൂരുവിൽനിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചക്ക് 2.20-ന് പുറപ്പെടും. നിലവിൽ 12.45.

മംഗളൂരുവിൽനിന്ന്‌ പുറപ്പെടുന്ന ചില വണ്ടികളുടെ പുതിയ സമയം:

• മംഗളൂരു-ഗോവ വന്ദേഭാരത്-രാവിലെ 8.30.

• മംഗളൂരു-ഗോവ മെമു-വൈകീട്ട് 3.30.

• മംഗളൂരു-ഗോവ സ്‌പെഷ്യൽ-രാവിലെ 5.30.

• മംഗളൂരു-മുംബൈ മത്സ്യഗന്ധ-ഉച്ച 2.20

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!