KSDLIVENEWS

Real news for everyone

കോവിഡ് പ്രതിരോധം : സേവനമികവിൽ ജില്ലാ ആയുർവേദ ആശുപത്രി

SHARE THIS ON

നീലേശ്വരം: വിവിധങ്ങളായ പ്രവർത്തനമേറ്റെടുത്ത് കോവിഡ് പ്രതിരോധത്തിൽ മാതൃകയാവുകയാണ് പടന്നക്കാട് ഗവ. ജില്ലാ ആയുർവേദ ആസ്പത്രി, അറുപതിന് താഴെ പ്രായമുള്ളവർക്ക് സ്വാസ്ഥ്യം, അറുപത് കഴിഞ്ഞവർക്ക് സുഖായുഷ്യം, ക്വാറന്റീനിലുള്ളവർക്ക് പ്രതിരോധ ഔഷധങ്ങൾ നൽകുന്നതിനായുള്ള അമൃതം, കോവിഡ് രോഗമുക്തി നേടിയവരിലെ ശാരീരിക, മാനസികപ്രയാസങ്ങളെ ചികിത്സിച്ച് ഭേദമാക്കാൻ പുനർജനി എന്നിങ്ങനെ നാലുതരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ഊർജിതമായി നടത്തുന്നത്. അമൃതംപദ്ധതിയിൽ കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 1050 പേർക്ക് ഇതിനകം ഔഷധം നൽകി. കൂടാതെ, സ്വാസ്ഥ്യം പദ്ധതിയിൽ 27,412 പേർക്കും സുഖായുഷ്യത്തിൽ 10,972 പേർക്കും പുനർജനിയിൽ 110 പേർക്കും ഇതിനോടകം മരുന്ന് വിതരണംചെയ്തു. ഇതോടൊപ്പം മാനസികസമ്മർദമുള്ളവർക്ക് ഫോണിലൂടെ കൗൺസലിങ്ങും നൽകുന്നുണ്ട്.
കോവിഡ് പ്രതിരോധ മുൻകരുലുകൾക്കായി ബോധവത്കരണവും ഓൺലൈൻ ക്ലാസുകളും ജീവനക്കാരുടെ സഹകരണത്തോടെ വിജയകരമായി നടപ്പാക്കുന്നുണ്ട്. ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സ്റ്റെല്ലാ ഡേവിഡിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ആസ്പത്രി സി.എം.ഒ. ഇൻചാർജ് ഡോ. ഇന്ദു ദിലീപാണ് ജീവനക്കാരുടെ പിന്തുണയോടെ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!