KSDLIVENEWS

Real news for everyone

കോവിഡ് ബാധിതയായ ഗർഭിണി മരിച്ചു ; ഏഴു മാസമെത്തിയ ഗർഭസ്ഥശിശുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല

SHARE THIS ON

കൊച്ചി; കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ​ഗര്‍ഭിണി മരിച്ചു. ഏഴു മാസമെത്തിയ ​ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. വെങ്ങോല മുതിരപ്പറമ്ബില്‍ മഹേഷ് മോഹനന്റെ ഭാര്യ ജിനു(29) ആണ് മരിച്ചത്.

ഏഴു മാസം ഗര്‍ഭിണിയായ ജിനുവിനെ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നു കഴിഞ്ഞ 10നാണു കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കോവിഡ് നെ​ഗറ്റീവായിരുന്നെങ്കിലും 13ന് നടത്തിയ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്നു കളമശേരി മെഡിക്കല്‍ കോളജിലേക്കും വിദഗ്ധ ചികിത്സയ്ക്കായി 21ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി. ആരോ​ഗ്യസ്ഥിതി മോശമായതോടെ കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. 25ന് പുലര്‍ച്ചെ ജിനുവും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!