ആഗോളതലത്തിൽ 4.42 കോടി കോവിഡ് ബാധിതർ , 11,71,257 മരണവും

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി നാല്‍പത്തിരണ്ട് ലക്ഷം കടന്നു. ഇതുവരെ 4,42,33,829 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്.11,71,257 പേര്‍ മരണമടഞ്ഞു. 3,24,38,710 പേര്‍ സുഖം പ്രാപിച്ചു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. യു എസില്‍ ഇതുവരെ തൊണ്ണൂറ്റി മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,32,085 പേര്‍ മരിച്ചു.58 ലക്ഷത്തിലധികം പേര്‍ സുഖം പ്രാപിച്ചു.
ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍കുറവ്. കഴിഞ്ഞ ദിവസം 36,470 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 80 ലക്ഷത്തോടടുക്കുന്നു. 6,25,857 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ കേസുകളുടെ 7.88 ശതമാനം മാത്രമാണിത്. ആകെ രോഗമുക്തരുടെ എണ്ണം 72 ലക്ഷം പിന്നിട്ടു
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ അമ്ബത്തിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.1,57,981 പേര്‍ മരിച്ചു. നാല്‍പത്തിയൊമ്ബത് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി.

