KSDLIVENEWS

Real news for everyone

മിൻഹ ഓൺലൈൻ ഇലൽ മദീന സ്നേഹ സദസ്സ് സമാപനവും മൂന്നാം ബാച്ച് ഉത്ഘാടനവും നാളെ

SHARE THIS ON

കാസറഗോഡ്: ലോക പ്രവാചകൻ മുഹമ്മദ്‌ മുസ്ഥഫ (സ) യുടെ ജന്മദിനാഘോഷത്തിന്റ ഭാഗമായി മിൻഹ ഓൺലൈൻ റബീഉൽ അവ്വൽ ഒന്നു മുതൽ ഇലൽ മദീന എന്ന ശീർഷകത്തിൽ ആരംഭിച്ച മുത്ത് നബി സ്നേഹ സദസ്സിന്റ സമാപനവും മിൻഹ ഓൺലൈൻ ക്ലാസ് മൂന്നാം ബാച്ചിന്റ ഉത്ഘാടനവും മുത്ത് നബിയുടെ ജന്മ ദിനത്തിലെ പുണ്യ പുലരിയിൽ നാളെ പുലർച്ചെ കൃത്യം 4 മണിക്ക് നടക്കും.

ഓൺലൈൻ വഴി സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളം,കർണാടക, ലക്ഷ്യദീപ് സംസ്ഥാന ങ്ങൾക്ക് പുറമെ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് വനിതകൾ സംബന്ധിക്കും.

സയ്യിദത്ത് റൈഹാനത്ത് ബീ.വി പ്രാരംഭ പ്രാർത്ഥന നടത്തും കോഡിനേറ്റർ സുമയ്യ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിക്കും സയ്യിദത്ത് ഖദീജത്ത് അൽ കൗസർ ബീ.വി ഉത്ഘാടനം ചെയ്യും. ഫാത്തിമത്ത് ശാനിബ സാക്കിയ സ്നേഹ പ്രഭാഷണം നടത്തും.തുടർന്ന് നടക്കുന്ന മൗലീദ് സദസ്സിന് ഹാഫിളത്ത് ഫാത്തിമത്ത് സനാ,ഹാഫിളത്ത് റാബിഅത്ത് സഹല,ഹാഫിളത്ത് ഫാത്തിമത്ത് മുഹ്‌സിന,ഹാഫിളത്ത് ഖദീജത്ത് ശഹ്‌മ,നഫീസത്ത് തസ്മിയ ഖുർത്തുബ അൽ ഹാദിയ, ഖൈറുന്നിസാ ഫാറൂഖ്, റഷീദ അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകും. സമാപന ഖത്തം ദുആ സ്വലാത്ത് സമർപ്പണ മജ്ലിസിന് സയ്യിദത്ത് സുവൈബത്ത് ബീ.വി നേതൃത്വം നൽകും. ജുവൈരിയ്യ സാക്കിയ അൽ ഫാഹിമ സ്വാഗതവും റഫാ റഫീഖ് സാക്കിയ നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!