KSDLIVENEWS

Real news for everyone

വനിതകള്‍ക്ക് പുനര്‍ വിവാഹത്തിന് ധനസഹായം

SHARE THIS ON

കോഴിക്കോട്; നിയമപരമായി വിവാഹ മോചനം നേടിയവര്‍, 18 നും 50 നുമിടയില്‍ പ്രായമുള്ള ബി.പി.എല്‍ / മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, എന്നിവരുടെ പുനര്‍വിവാഹത്തിന് മംഗല്യ പദ്ധതിയില്‍ 25,000 രൂപ ധനസഹായം നല്‍കുന്നതിന് വനിത ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പുനര്‍വിവാഹം നടത്തിയവര്‍ ആറ് മാസത്തിനകം അപേക്ഷ സമര്‍പ്പിച്ചിരിക്കണം. ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് / വിവാഹ ബന്ധം വേര്‍പെടുത്തിയതു സംബന്ധിച്ച കോടതി ഉത്തരവിന്റെ പകര്‍പ്പ്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് നവംബര്‍ 20 നകം അപേക്ഷ സമര്‍പ്പിക്കണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!