KSDLIVENEWS

Real news for everyone

കുമ്പള പഞ്ചായത്തിന് സംസ്ഥാന സർക്കാറിന്റെ അക്ഷയകേരള പുരസ്കാരം

SHARE THIS ON

കുമ്പള: എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതി വിജയകരമായി നടപ്പാക്കിയതിന് സംസ്ഥാന സർക്കാരിന്റെ അക്ഷയകേരള പുരസ്കാരം കുമ്പള പഞ്ചായത്തിന് ലഭിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്‌ തുടർച്ചയായി ഒരുവർഷം ക്ഷയരോഗമില്ലെന്ന നേട്ടം കൈവരിച്ചതിനാണ് പുരസ്കാരം.
കുമ്പള പഞ്ചായത്തിന് അക്ഷയകേരള പുരസ്കാരം കുമ്പള: എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതി വിജയകരമായി നടപ്പാക്കിയതിന് സംസ്ഥാന സർക്കാരിന്റെ അക്ഷയകേരള പുരസ്കാരം കുമ്പള പഞ്ചായത്തിന് ലഭിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്‌ തുടർച്ചയായി ഒരുവർഷം ക്ഷയരോഗമില്ലെന്ന നേട്ടം കൈവരിച്ചതിനാണ് പുരസ്കാരം.

ഇതിനായുള്ള സർട്ടിഫിക്കറ്റ്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.എൽ. പുണ്ഡരീകാക്ഷയിൽനിന്ന് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ദിവാകര റൈ ഏറ്റുവാങ്ങി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ.കെ. ആരിഫ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗങ്ങളായ മുരളീധര യാദവ്, സുരേഷ് ഭണ്ഡാരി, ആരിക്കാടി മെഡിക്കൽ ഓഫീസർ സുബ്ബ ഗട്ടി, ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫ്, ജൈനമ്മ, വിവേക്‌ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!