KSDLIVENEWS

Real news for everyone

15 പ്രധാന ഇവന്റുകളും 104 ആക്ടിവിറ്റികളും; ഖത്ത‍ര്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഡിസംബര്‍ 10ന് തുടക്കം

SHARE THIS ON

ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഈ മാസം 10ന് തുടക്കമാകും. സലാലിലെ ദർബ് അല്‍ സായിയിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഡിസംബർ 18നാണ് ഖത്തർ ദേശീയദിനം. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളില്‍ 15 പ്രധാന ഇവന്റുകളും 104 ആക്ടിവിറ്റികളും ഉണ്ടായിരിക്കു. രാജ്യത്തിന്റെ തനത് സംസ്കാരത്തെ എടുത്തുകാണിക്കുന്ന പരമ്ബരാഗത കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത.

സാംസ്കാരിക മന്ത്രാലയമാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സാംസ്കാരിക, പൈതൃക, വിദ്യാഭ്യാസ, വിനോദ പരിപാടികളായിരിക്കും ഇവിടത്തെ പ്രധാന ആകർഷണം. സ്വദേശികള്‍ക്കും സന്ദർശകർക്കും പ്രവാസികള്‍ക്കും ഒരുപോലെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനും ആസ്വദിക്കാനുമാകും.

പ്രധാന വേദിയില്‍ മന്ത്രാലയങ്ങളുടേയും സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിദ്യാഭ്യാസ, സാംസ്കാരിക മത്സരങ്ങള്‍ ഉണ്ടാകും. മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. അഞ്ച് നാടൻ ഗെയിമുകള്‍ കുട്ടികള്‍ക്കും ആസ്വദിക്കാനാകും. ആഘോഷ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതല്‍ രാത്രി 11 വരെയാണ് പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!