പൊതു ജനങ്ങൾകിടയിൽ കായികബോധം വളർത്തുന്നതിൽ കേരളോത്സവങ്ങൾ വലിയ പങ്കുവഹിക്കുന്നു, എ കെ എം അഷ്റഫ് എം എൽ എ.

കുമ്പള: ഗ്രാമിന തലങ്ങളിൽ കായിക താരങ്ങളെ വാർ ർത്തെടുക്കുന്നതിൽ ഗ്രാമോത്സവങ്ങളും കേരളോത്സങ്ങളും മുഖ്യ പങ്കുവഹിക്കുന്നുവെന്ന് എ കെ എം അഷ്റഫ് എംഎൽഎ അഭിപ്രായപ്പെട്ടു.
കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സത്തിന്റെ ഭാഗമായി കുമ്പളയിൽ നടന്ന കായികമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ. ഓരോ വർഷവും നിരവധി താരങ്ങളാണ് നാടിന് അഭിമാനമായി മാറുന്ന തരത്തിൽ ഇത്തരം മേളകളിൽ വളർന്നു വരുന്നതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എ സൈമ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ്, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സകീന അബ്ദുള്ള, കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി എ റഹിമാൻ, സഫൂറ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുകുമാരൻ കുതിരപ്പടി, ഹനീഫ പാറ, കലാഭവൻ രാജു, പ്രേമ ഷെട്ടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹനൻ, രവി രാജ്, വിവേകാനന്ദ ഷെട്ടി ഹോട്ടൽ റസ്റ്റോറൻറ് കുമ്പള യൂണിറ്റ് ഭാരവാഹികളായ അബ്ദുല്ല താജ്, മമ്മു മുബാറക്, സവാദ് താജ് സാംസ്കാരിക കായിക മേഖലകളിലെ പ്രമുഖരായ ഖലീൽ മാസ്റ്റർ, കെ വി യൂസഫ്, എ കെ ആരിഫ്, ബി എൻ മുഹമ്മദ് അലി, മുഹമ്മദ് കുഞ്ഞി, വിനയ കുമാർ, ശിവരാമ ഗുരു, രത്നാകർ, ഫസൽ പേരാൽ,മുന്ന, തുടങ്ങിയവർ സംസാരിച്ചു.
വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങിൽ കുമ്പളപോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ പി വിനോദ് കുമാർ വിജയികൾക്കുള്ള ട്രോഫി കളും സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു.
ബ്ലോക്ക് സെക്രട്ടറി കെ അഷ്റഫ് നന്ദി പറഞ്ഞു.

