KSDLIVENEWS

Real news for everyone

ഹംസ തൊട്ടിക്കും മുഹമ്മദ്‌ കുഞ്ഞി ബേക്കലിനും ദുബൈ കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി

SHARE THIS ON

ദുബൈ: ദുബൈ കെഎംസിസി സംസ്ഥാന ഉപദ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട ഹംസ തൊട്ടിക്കും ഹൃസ്വ സന്ദർശനാർത്ഥം ദുബൈയിൽ എത്തിയ പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി ബേക്കലിനും ദുബൈ കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.

ദുബൈ ഫ്യൂച്ചർ സെൽ ഹാളിൽ നടന്ന പരിപാടി  ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ സെക്രട്ടറി സിഎ ബഷീർ പള്ളിക്കര ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് മനാഫ് ഖാൻ അദ്യക്ഷത വഹിച്ചു.
പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം സിഎ ബഷീർ പള്ളിക്കര, മനാഫ് ഖാൻ എന്നിവർ കൈമാറി.

മണ്ഡലം ഭാരവാഹികളായ ഹാഷിം മഠത്തിൽ, ആരിഫ് ചെരുമ്പ , ഹസീബ് ഖാൻ പഞ്ചായത്ത് ഭാരവാഹികളായ ഫൈസൽ പള്ളിക്കര, ലുക്മാൻ ബേക്കൽ, മൂസ്സക്കുഞ്ഞി ബേക്കൽ എന്നിവർ പ്രസംഗിച്ചു.
ബഷീർ പള്ളിപ്പുഴ സ്വാഗതവും ആഷിഖ് റഹ്‌മാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!