കണ്ണൂരിൽ മധ്യവയസ്‌കൻ പാളങ്ങൾക്കിടയിൽ കമിഴ്ന്നുകിടന്നു; തീവണ്ടി കടന്നുപോയി, ഒടുവിൽ ഒരു പരിക്കും കൂടാതെ പുറത്തേക്ക്/വീഡിയോ

കണ്ണൂര്‍: തീവണ്ടി കടന്നുപോകുമ്പോള്‍ പാളത്തില്‍ കമിഴ്ന്നുകിടന്നയാള്‍ ഒരു പരിക്കും കൂടാതെ രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് കണ്ണൂര്‍ പന്നേന്‍പാറയിലായിരുന്നു സംഭവം. തീവണ്ടി കടന്നുപോകുന്ന സമയമത്രയും ഇയാള്‍ പാളത്തില്‍ അമര്‍ന്നുകിടന്നു. വണ്ടി പോയ ശേഷം കൂസലില്ലാതെ എഴുന്നേറ്റ് പോകുന്നതും വീഡിയോ ദൃശ്യത്തില്‍ കാണാം. നാലുമുക്ക് സ്വദേശിയാണ് ഇയാളെന്നാണ് വിവരം. പാളത്തിനു സമീപത്തു നിന്ന് ആരോ പകര്‍ത്തിയതാണ് ദൃശ്യം. സംഭവത്തില്‍ റെയില്‍വെ പോലീസ് അന്വേഷണം തുടങ്ങി.

