KSDLIVENEWS

Real news for everyone

സി.പി.എം ഒരിക്കലും കൊലപാതകം ഏറ്റുപറയില്ല,അഭിഭാഷകരുമായി ആലോചിച്ച് അപ്പീല്‍ നല്‍കും-കെ. സുധാകരന്‍

SHARE THIS ON

കൊച്ചി: പെരിയ കേസ് ഏറെ പ്രത്യേകതയുള്ളതെന്ന് കെ. സുധാകരന്‍ എംപി. കേസിനകത്ത് എന്തെങ്കിലും തരത്തിലുള്ള അസ്വഭാവികതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ അഭിഭാഷകരുമായി ആലോചിച്ച് അപ്പീല്‍ നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. പെരിയ കേസ് വിധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

കൊലപാതകം ഒരിക്കലും സി.പി.എം ഏറ്റുപറയുകയില്ല. വെറുതെവിട്ട പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. മറ്റേത് കേസിനേക്കാളും ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വിധിയായിട്ടാണ് ഇതിനെ കാണുന്നത്. കേസിനകത്ത് എന്തെങ്കിലും തരത്തിലുള്ള അസ്വഭാവികതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ അഭിഭാഷകരുമായി ആലോചിച്ച് അപ്പീല്‍ നല്‍കും’- കെ സുധാകരന്‍ പറഞ്ഞു.

പെരിയ കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. ഇതു കൂടാതെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്.

കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ലാലിനെയും 2019 ഫെബ്രുവരി 17-നാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം കൃപേഷിനെയും ശരത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാല്‍ മരിച്ചത്.

error: Content is protected !!