KSDLIVENEWS

Real news for everyone

ഒടുവില്‍ ആശ്വാസം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്നും കണ്ടെത്തി

SHARE THIS ON

വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി. ഗോവയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടി നിലവില്‍ ഗോവ പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

പട്ടാമ്ബി പൊലീസും കുട്ടിയുടെ ബന്ധുക്കളും ഗോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ കാണുമ്ബോള്‍ കുട്ടി ഒറ്റക്കായിരുന്നു എന്നാണ് വിവരം. ഡിസംബർ 30 തിങ്കളാഴ്ചയാണ് പട്ടാമ്ബി ചൂരക്കോട് സ്വദേശി അബ്ദുല്‍ കരീമിന്റെ മകള്‍ 15 വയസ്സുകാരി ഷഹന ഷെറിനെ കാണാതാവുന്നത്. രാവിലെ പതിവുപോലെ ടൂഷൻ സെന്ററിലേക്ക് പോയതാണ് ഷഹന ഷെറിൻ.

ട്യൂഷൻ കഴിഞ്ഞ് സ്കൂളില്‍ എത്തേണ്ട സമയമായിട്ടും കാണാതായതോടെ അധ്യാപകർ അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ കുട്ടിയെ കാണാതായ വിവരം അറിയുന്നത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ കൂടെ ട്രെയിനില്‍ യാത്ര ചെയ്തുവെന്ന് കരുതുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.

; ശബരിമല; മകരവിളക്ക് ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്, തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് ആരംഭിക്കും

പട്ടാമ്ബി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരശുറാം എക്സ്പ്രസില്‍ കുട്ടി യാത്ര ചെയ്തിരുന്നതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. പരിശോധനയില്‍ ഒമ്ബത് മണിയോടെ പട്ടാമ്ബി റെയില്‍വേ സ്റ്റേഷനിലേക്ക് കയറുന്നതായി ഷെറിന്റെതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പാർക്കിങ്ങിലെ സിസിടിവി ക്യാമറയില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു. കുട്ടിയുടെ കൂടെ ട്രെയിനില്‍ യാത്ര ചെയ്തു എന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രമാണ് പട്ടാമ്ബി പോലീസ് പുറത്ത് വിട്ടത്. സ്കൂള്‍ യൂണിഫോം ധരിച്ചാണ് ഷെറിൻ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നത് എങ്കിലും സിസിടിവിയില്‍ പർദ്ദയായിരുന്നു വേഷം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!