KSDLIVENEWS

Real news for everyone

കർഷക മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയ മൂന്ന് സ്ത്രീകൾ  ബസ് അപകടത്തില്‍പ്പെട്ട് മരിച്ചു: മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു

SHARE THIS ON

ന്യുഡല്‍ഹി: കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് സ്ത്രീ കര്‍ഷകര്‍ മരിച്ചു.

പഞ്ചാബിലെ ഖനൗരിയിലാണ് സംഭവം. കനത്ത മൂടല്‍ മഞ്ഞ് കാരണം ബസ് ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

സര്‍ബ്ജിത് കൗര്‍, ബല്‍ബീര്‍ കൗര്‍, ജാബിര്‍ കൗര്‍ എന്നിവരാണ് മരിച്ചത്. മൂന്നുപേരും ബതീന്ദയിലെ കോത്ത ഗുരു ഗ്രാമ സ്വദേശികളാണ്. ബതീന്ദ ജില്ലയില്‍ നിന്നും കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ 52 പേരുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!