KSDLIVENEWS

Real news for everyone

ഭരണഘടനയുടെ മഹത്വം ഉയർത്തിക്കാട്ടി എസ്.ഡി.പി.ഐ അംബേദ്കർ സ്‌ക്വയർ സംഘടിപ്പിച്ചു

SHARE THIS ON

മഞ്ചേശ്വരം: “ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്” എന്ന സന്ദേശവുമായി റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച അംബേദ്കർ സ്‌ക്വയർ പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൊസംഘടി ടൗണിൽ നടന്ന പരിപാടി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമത്വവും നീതിയും മത നിരപേക്ഷതയും സാഹോദര്യവും പുലരുന്ന സമൂഹമായി നിലനില്‍ക്കാനും വളരാനും നമുക്ക് കഴിയണം. നമ്മുടെ ഭരണ ഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് പൗരസമൂഹത്തിന്റെ ബാധ്യതയാണെന്ന് നാം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ശരീഫ് പാവൂർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാൽ ഹൊസങ്കടി, ജില്ലാ സെക്രട്ടറി അൻസാർ ഗാന്ധി നഗർ, മണ്ഡലം സെക്രട്ടറി സബീർ പോസോട്ട്, ട്രെഷറർ താജു ഉപ്പള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസംഘടി, മണ്ഡലം ജോയിന്റ് സെക്രട്ടറി സുബൈർ, കമ്മിറ്റി അംഗം മുസ്‌തഫ, അഷ്‌റഫ്‌ ബഡാജെ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗം നാസർ ബംബ്രാണ സ്വാഗതവും സലാം മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!