KSDLIVENEWS

Real news for everyone

സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോര്‍ഡില്‍ തന്നെ; പവന് 120 രൂപ വര്‍ധിച്ചു

SHARE THIS ON

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു. പവന് ഇന്ന് 120 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 61,960 രൂപയാണ്. ഇന്നലെ ഒറ്റ ദിവസംകൊണ്ട് 960 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ സ്വര്‍ണവില ആദ്യമായി 61000 കടന്നു.

മൂന്ന് ദിവസംകൊണ്ട് 1760 രൂപയാണ് പവന് വര്‍ധിച്ചത്. നിലവില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലുള്ള സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 67000 രൂപയ്ക്ക് മുകളില്‍ നല്‍കണം.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6395 രൂപയുമാണ്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 101 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!