കാസർകോട് വിദ്യാനഗർ സ്റ്റേഡിയം റോഡ് ഇനി എസ്.എം. ഗാവസ്കർ മുനിസിപ്പൽ സ്റ്റേഡിയം റോഡ്

കാസർകോട്: വിദ്യാനഗറിലെ മുനിസിപ്പൽ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് എസ്.എം ഗാവസ്കർ മുനിസിപ്പൽ സ്റ്റേഡിയം റോഡ് എന്ന് സുനിൽ മനോഹർ ഗാവസ്കർ സ്വിച്ച് ഓൺ കർമത്തിലൂടെ നാമകരണം ചെയ്തു. ചെട്ടുംകുഴിയിലെ സ്വീകരണ പരിപാടിയിൽ എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. സൈദ അബ്ദുൽഖാദർ സുനിൽ ഗാവസ്‌ക്കറിനെ പരിചയപ്പെടുത്തി.
കാസർകോട് നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് പി.ബാലകൃഷ്ണൻ നായർ, കാസർകോട്, ഡിവൈഎസ്പി സി.കെ.സുനിൽ കുമാർ, ഖാദർ തെരുവത്ത്, ഷാർജ ഇന്ത്യ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഖാദർ ബദ്രിയ, ഗോപാലകൃഷ്ണ, ഷംസീദ ഫിറോസ്,
സഹീർ ആസിഫ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, ആർ.റീത്ത, ഹനീഫ്, രാജിനി, ഡി.വി.അബ്ദുൽ ജലീൽ, ജാസ്മിൻ കബീർ, സവിത, സ്മിത, എൻ.എ.അബ്ദുൽ ഖാദർ, കെ.എം.അബ്ദുൽ റഹ്‌മാൻ, എ.അബ്ദുൽ റഹ്‌മാൻ, ലത്തീഫ് ഉപ്പള ഗേറ്റ്, യഹിയ തളങ്കര, ഫക്രുദ്ദീൻ കുന്നിൽ, ടി.എ.ഷാഫി, മുജീബ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു. സേഫ് കേരള പദ്ധതിയുടെ ലോഗോ സുനിൽ ഗാവസ്കർ പ്രകാശനം ചെയ്തു.

