മുസ്ലിം ലീഗ് സ്ഥാപക ദിനം കുമ്പോൽ വാർഡിൽ മുതിർന്ന പാർട്ടി പ്രവർത്തകൻ അബൂബക്കർ ഹാജി പീടിക പതാക ഉയർത്തി

കുമ്പള: മുസ്ലിം ലീഗ് സ്ഥാപക ദിനത്തിന്റെ ഭാഗമായി സംസ്ഥാന നേതൃത്തിന്റെ തീരുമാന പ്രകാരം ശാഖ തലങ്ങളിൽ പതാകയുർത്തി കുമ്പള പഞ്ചായത്ത് കുമ്പോൽ വാർഡിൽ തലമുതിർന്ന പാർട്ടി പ്രവർത്തകൻ അബൂബക്കർ ഹാജി പീടിക (അബ്ബൂച്ച) പതാക ഉയർത്തി.
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ കെ ആരിഫ്, ദേശീയ സമിതി അംഗം അഷ്റഫ് കർള, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മാരായ മുഹമ്മദ് കുഞ്ഞി, കെ വി യുസഫ്, വാർഡ് മുസ്ലിം ലീഗ് ഭാരവായികളായ ഹമീദ് ബാപ്പു, മൊയ്ദീൻ അബ്ബ, മുഹമ്മദ് സുലൈമാൻ കാർല, അബ്ബാസ് സൂപി, അലി യു എസ്, ആർ മുഹമ്മദ് കുഞ്ഞി തുടങ്ങിയർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി നൂർജമാൽ സ്വാഗതവും സിനാൻ നന്ദിയും പറഞ്ഞു.

