KSDLIVENEWS

Real news for everyone

പൊറോട്ടയും ബീഫും കിട്ടാൻ വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി; ഒടുവിൽ പോലീസ് വാങ്ങി നൽകി

SHARE THIS ON

നീലേശ്വരം: കാസർഗോഡ് നീലേശ്വരത്ത് പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാ ഭീഷണി. കിനാനൂർ – കരിന്തളം ഉമ്മച്ചിപള്ളത്തെ ശ്രീധരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്

അയൽവാസി ലക്ഷ്മിയുടെ വീടിനു മുകളിൽ കയറിയായിരുന്നു ആത്മഹത്യാ ഭീഷണി. നീലേശ്വരം പോലീസും ഫയർഫോഴ്സും ചേർന്ന് യുവാവിനെ താഴെയിറക്കി. പോലീസ് ഉദ്യോഗസ്ഥർ ശ്രീധരന് ബീഫും പൊറോട്ടയും വാങ്ങി നൽകി.മാനസികാസ്വാസ്ഥ്യമുള്ളയാളാണ് യുവാവെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!