KSDLIVENEWS

Real news for everyone

ദോഹ കെ.എം.സി.സി ഖത്തർ മഞ്ചേശ്വരം മണ്ഡലം വനിതാ വിംഗ് നിലവിൽ വന്നു

SHARE THIS ON

ദോഹ: കെ എം സി സി  ഖത്തർ മഞ്ചേശ്വരം മണ്ഡലം വുമൺസ് വിങ് നിലവിൽ വന്നു. മഞ്ചേശ്വരം മണ്ഡലം ഖത്തർ കെ എം സി സി സംഘടിപ്പിച്ച “നൂർ അൽ ഈദ് ” മെഗാ കുടുംബ സംഗമത്തിൽ  വുമൺസ് വിങ് പ്രസിഡന്റായി റിസ്‌വാന ഫസൽ, ജനറൽ സെക്രട്ടറി ഫാത്തിമത് ജുവൈരിയ, ട്രഷറർ മറിയാമത് അർഫാനയെയും വൈസ് പ്രസിഡന്റുമാരായി സഫ്വാന മൊയ്‌ദീൻ, ഷംസീറ റഹീം, സെക്രട്ടറിമാരായി ഫാത്തിമത് ഫൈസ കൊജെപദവു, ഡോ: മസ്രൂറ സാബിക് എന്നിവരെയും തിരഞ്ഞെടുത്തു.

ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡണ്ട്  SAM ബഷീർ, ഖത്തർ കെ എം സി സി അഡ്‌വൈസറി  ബോർഡ് ചെയർമാൻ എം പി ഷാഫി ഹാജി, വനിത വിങ് കാസറഗോഡ് ജില്ലാ ഭാരവാഹികളായ ഫരീദ സഗീർ, ഡോ: കലന്ദർ ഷിറിൻ ഹനീഫ്, ഫർസാന സിദ്ദിഖ്, അൽഖോർ മേഖല സെക്രട്ടറി തസ്‌നിമ നിസാം, സീനിയർ നേതാവ് മുട്ടം മഹ്മൂദ് ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ ലുക്മാൻ തളങ്കര, സിദ്ദിഖ് മണിയമ്പാറ, സഗീർ എരിയാൽ, റസാഖ് കല്ലട്ടി, നാസർ ഗ്രീൻലാൻഡ്, ഫൈസൽ പോസോട്, സുലൈമാൻ ബെള്ളൂർ, ഹനീഫ് ബന്ദിയോട്, റഹീം ഗ്രീൻലാൻഡ്, നവാസ് മൊഗ്രാൽ, അഷ്‌റഫ് ധർമ്മനഗർ, ശുകൂർ മണിയമ്പാറ, സുൽഫി പെർള, ഫസൽ മള്ളങ്കൈ, സാബിക് സോങ്കാൽ, സിദ്ദിഖ് മഞ്ചേശ്വർ, ഇർഷാദ് ബംബ്രാണ, മുഹമ്മദ് മൊഗ്രാൽ, നിസാം ചെറൂൾ എന്നിവർ വിങ്ങിന് ആശംസ നേർന്ന് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!