കേരള സർവകലാശാലയിൽ സംഘർഷം: ചേരിതിരിഞ്ഞ് തമ്മിൽ തല്ലി എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ വിദ്യാർഥി സംഘർഷം. SFI-KSU പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽ തല്ലി. പോലീസ് ലാത്തി വീശി. പ്രവർത്തകരെ പ്രദേശത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് സംഘര്‍ഷം തുടങ്ങിയത്.
ക്യമ്പസിന് പുറത്ത് നിന്ന് ഉള്ളിലേക്കും തിരിച്ചും കല്ലേറ് ഉൾപ്പെടെ നടന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. കെ.എസ്.യു. പ്രവർത്തകരാണ് പുറത്തുനിന്നും കല്ലെറിയുന്നതെന്നാണ് വിവരം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.
സർവകലാശാല യൂണിയൻ എസ്എഫ്ഐ നിലനിർത്തിയെങ്കിലും വൈസ്ചെയർപേഴ്സൺ സ്ഥാനം എസ്എഫ്ഐക്ക് നഷ്ടമായി. പത്ത് വർഷത്തിന് ശേഷമാണ് ഒരു ജനറൽ സീറ്റിൽ കെ.എസ്.യു. വിജയിക്കുന്നത്.