അൽ നൂർ ക്യാമ്പസിൽ മയ്യിത്ത് പരിപാലന പ്രാക്ടിക്കൽ വനിതാ ക്ലാസ് 15ന്

ഉളിയത്തടുക്ക: മുസ്ലീംകൾ തമ്മിലുള്ള ബാധ്യതകളിൽ അതിപ്രധാനപ്പെട്ടതും വർത്തമാന കാല സമൂഹത്തിൽ അന്യമായിക്കൊണ്ടിരിക്കുന്നതുമായ മയ്യിത്ത് പരിപാലന മുറകൾ പുതു തലമുറയിലെ സ്ത്രീ സമൂഹത്തിന് പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ
വനിതാ പണ്ഡിതകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മയ്യിത്ത് പരിപാലന പ്രാക്ടിക്കൽ വനിതാ ക്ലാസ് ഈ മാസം 15 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് അൽ നൂർ പ്രീ സ്കൂൾ ക്യാമ്പസിൽ നടക്കും.
സയ്യിദത്ത് സഹ്‌ലത്ത് ബീ.വി റഹ്‌മാനിയ്യ നഗർ പ്രാരംഭ പ്രാർത്ഥന നടത്തും.
ഫാത്വിമ മിസ്‌രിയ്യ ടീച്ചർ നെല്ലിക്കുന്ന് ക്ലാസിനു നേതൃത്വം നൽകും.
തുടർന്ന് നടക്കുന്ന അസ്മാഉൽ ഹുസ്ന ദുആ മജ്ലിസിന് ഫാത്തിമ സക്കിയ്യ ആലംപാടി നേതൃത്വം നൽകും
മരണം ആസന്നമായവരോടുള്ള കടമകൾ മരണം ഉറപ്പായ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ മയ്യിത്ത് കുളി കഫൻ ചെയ്യൽ തുടങ്ങിയ മയ്യിത്ത് പരിപാലന മുറകൾ ആവശ്യമായ സജീകരണങ്ങളൊരുക്കി പ്രാക്ടിക്കലായി പരിശീലിപ്പിക്കും