KSDLIVENEWS

Real news for everyone

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ദിവസം കോഴിക്കോട്ട് യോഗം വിളിച്ച് യു.ഡി.എഫ്

SHARE THIS ON

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ദിവസം കോഴിക്കോട്ട് യോഗം വിളിച്ച് യു ഡി എഫ്. വിഴിഞ്ഞത്തെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മേയ് രണ്ടിന് രാവിലെ 10.30ന് കോഴിക്കോട്ട് നടക്കുന്ന യോഗത്തിന്റെ അധ്യക്ഷന്‍.

തുടക്കത്തില്‍ ക്ഷണം ലഭിക്കാതിരുന്ന സതീശനെ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചത്. തുറമുഖ മന്ത്രിയുടെ ക്ഷണക്കത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ എത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് വി ഡി സതീശനെ ക്ഷണിക്കാത്തതില്‍ വലിയ വിമര്‍ശമാണ് കോണ്‍ഗ്രസ്സ് ഉയര്‍ത്തിയത്.

സര്‍ക്കാര്‍ വാര്‍ഷികം പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നതിനാലാണ് വിളിക്കാത്തതെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ വാദം. വിഴിഞ്ഞം ഉദ്ഘാടനം സര്‍ക്കാറിന്റെ വാര്‍ഷിക പരിപാടിയാണോയെന്നാണ് കോണ്‍ഗ്രസ്സിന്റെ ചോദ്യം. വിഴിഞ്ഞം ട്രയല്‍ റണ്ണിനും പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!