KSDLIVENEWS

Real news for everyone

ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍.ബി. രാജഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു

SHARE THIS ON

കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എൻ.ബി. രാജഗോപാൽ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നടന്ന വികസിത കേരളം കൺവെൻഷനിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, രാജഗോപാലിനെ ബിജെപിയിലേക്ക് സ്വീകരിച്ചു.

കുറച്ചുകാലമായി കോൺഗ്രസ്സ് തുടർന്നുവരുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ദേശീയ നേതൃത്വത്തിലെ വൈദേശികാധിപത്യവും അതൃപ്തിക്ക് കാരണമായെന്നും ഇനിമുതൽ ദേശീയതയിലൂന്നി പ്രവർത്തനം നടത്തുന്ന ബിജെപിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായും രാജഗോപാൽ പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ. സുധാകരൻ നായർ, സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി സുകുമാരൻ കെ. എന്നിവരെയും രാജീവ് ചന്ദ്രശേഖർ, ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് എന്നിവർചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!