KSDLIVENEWS

Real news for everyone

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു

SHARE THIS ON

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കെപിസിസി നേതൃത്വത്തിന്റെ തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. നേരത്തെ കളമശ്ശേരിയിൽ ചേർന്ന നേതൃയോഗത്തിലാണ് ഷൗക്കത്തിന്റെ പേരിൽ നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയത്. എം.എം ഹസനും കെ.സി ജോസഫിനും ഷൗക്കത്തിനോടുള്ള അതൃപ്തിയും ചർച്ചചെയ്ത് പരിഹരിച്ചു. വി.ഡി സതീശനാണ് ചർച്ചക്ക് നേതൃത്വം നൽകിയത്. നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് വി.എസ് ജോയിയും അറിയിച്ചു.

പി.വി അൻവറിന്റെ സമ്മർദം തള്ളിയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ കെപിസിസി തീരുമാനിച്ചത്. മുന്നണി പ്രവേശനത്തിനായി ഇന്നലെ രാത്രി മുതൽ തന്നെ അൻവർ സമ്മർദം ചെലുത്തിയിരുന്നു. ഇതിന് കോൺഗ്രസ് നേതൃത്വം വഴങ്ങാതായതോടെ രാവിലെ പരസ്യപ്രതികരണവുമായി അൻവർ രംഗതെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം വേണമെന്ന ആവശ്യമാണ് അൻവർ ഉയർത്തിയത്. എന്നാൽ മുന്നണി പ്രവേശനം ഉചിതമായ സമയത്ത് നടക്കുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വം അൻവറിനെ അറിയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!