KSDLIVENEWS

Real news for everyone

ന്യൂസീലാൻഡ് മന്ത്രിസഭയെ “അവിശ്വസനീയമാംവിധം വൈവിധ്യമാർന്നത് ” എന്ന് വിശേഷിപ്പിച്ച് ജസീന്ത ആർഡെൻ

SHARE THIS ON

വെല്ലിംഗ്ടന്‍: ന്യൂസീലാന്‍ഡ്‌ മന്ത്രിസഭയെ ‘അവിശ്വസനീയമാംവിധം വൈവിധ്യമാര്‍ന്നത്’ എന്ന് വിശേഷിപ്പിച്ച്‌ പ്രധാനമന്ത്രി ജസീന്ദ അര്‍ഡേണ്‍. മുന്‍ ധനമന്ത്രി ഗ്രാന്റ് റോബര്‍‌ട്ട്സണെ ഉപപ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ഗേ വിഭാഗത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്യുന്ന ആദ്യത്തെ വ്യക്തിയാണ് റോബര്‍‌ട്ട്സണ്‍- ദി വീക്ക്‌ റിപ്പോര്‍ട്ട്.

20 അംഗ മന്ത്രിസഭയില്‍ എട്ട് അംഗങ്ങള്‍ സ്ത്രീകളാണ്. ഇതില്‍ അഞ്ച് പേര്‍ മാവോരി, മൂന്ന് പേര്‍ പാസിഫിക്ക, മൂന്ന് പേര്‍ എല്‍ജിബിടി വിഭാഗത്തിലും ഉള്‍പെടുന്നു.

മവോരി ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട മോക്കോ കാവെയാണ് വിദേശകാര്യമന്ത്രി.

ഇന്ത്യന്‍ വംശജയായ പ്രിയങ്ക രാധാകൃഷ്ണന്‍ സ​മൂ​ഹി​ക വി​ക​സ​നം, യു​വ​ജ​ന​ക്ഷേ​മം, സ​ന്ന​ദ്ധ ​മേ​ഖ​ല എ​ന്നീ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വഹിക്കുന്നു. മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്ബത്തിക നാശനഷ്ടത്തിനും പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ 50 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒരു പ്രതികരണ ഫണ്ട് സൃഷ്ടിച്ചു.

“അടുത്ത മൂന്ന് വര്‍ഷം ന്യൂസിലാന്റിനെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളി നിറഞ്ഞതാണ്‌. ലോകമെമ്ബാടും കോവിഡ് പടരുമ്ബോള്‍ തങ്ങളും അതില്‍ നിന്ന് മുക്തരാകില്ല,” ജസീന്ദ വെല്ലിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാര്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!