വിശ്വാസം കൈവിടരുത്, നമ്മള് വിജയിക്കും- ബൈഡന്

വാഷിങ്ടൺ: വോട്ടെണ്ണൽ അതിന്റെ പിരിമുറുക്കത്തിലേക്ക് കടക്കുമ്പോൾ ഫലത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസിയാണ് താനെന്ന് ജോ ബൈഡൻ. തന്നെ പിന്തുണക്കുന്നവർക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
“തന്നെ പിന്തുണക്കുന്നവരോടെല്ലാം നന്ദി രേഖപ്പെടുത്തുകയാണ് ഞാൻ. വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ ഒരു തീരുമാനത്തിലെത്താൻ നമുക്കാവില്ല. അരിസോണയെക്കുറിച്ച് ആത്മവിശ്വാസമുണ്ട്. അത് ഒരു വഴിത്തിരിവാണ്. ഇപ്പോഴും ജോർജിയയിൽ പോരാട്ടമാണ്. വിസ്കോൺസിനെയും മിഷിഗണിനെയും കുറിച്ച് എനിക്ക് നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്. നമ്മൾ പെൻസിൽവാനിയ വിജയിക്കാൻ പോവുകയാണ്. പക്ഷെ എണ്ണിത്തീരാൻ ഇനിയും സമയമെടുക്കും”, ഡെലവെറിൽ ജനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു..
വിശ്വാസം നഷ്ടപ്പെടാതെ കാത്തിരിക്കൂവെന്നും നമ്മൾ വിജയിക്കാൻ പോവുകയാണെന്നും ബൈഡൻ പറഞ്ഞു.

