സര്‍വ്വീസ് വയറില്‍ വീണു കിടന്ന ഓല മാറ്റുന്നതിനിടയില്‍ അപകടം; ഉദുമയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാസർകോട്: സർവ്വീസ് വയറിനു മുകളിലേയ്ക്ക് വീണു കിടന്ന ഓല മാറ്റുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഉദുമ, നാലാംവാതുക്കൽ റോഡിലെ വലിയ വളപ്പിൽ അശ്വിൻ(18) ആണ് മരിച്ചത്. കിണറിൻ്റെ ആൾമറയിൽ കയറി നിന്ന് വയറിനു മുകളിലെ ഓലമാറ്റുന്നതിനിടയിൽ ഷോക്കടിച്ച് കിണറ്റിലേയ്ക്ക് വീഴുകയായിരുന്നുവെന്നു സംശയിക്കുന്നു. കാഞ്ഞങ്ങാട് നിന്നും എത്തിയ ഫയർഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മുൻ പ്രവാസിയും തനിമ ഹോട്ടൽ ഉടമയുമായ അരവിന്ദൻ -അംബുജാക്ഷി ദമ്പതികളുടെ മകനാണ് അശ്വിൻ.

