KSDLIVENEWS

Real news for everyone

സിപിഎം കുറേ പേരെ അഴിച്ചുവിട്ടിരിക്കുകയാണ്; ഇവരെ ജനങ്ങള്‍ കൈകാര്യം ചെയ്യും: വി ഡി സതീശന്‍

SHARE THIS ON

കൊച്ചി: ഷാഫി പറമ്പില്‍ എംപിക്കെതിരെ അധിക്ഷേപ പ്രസ്താവന നടത്തിയ ഇഎന്‍ സുരേഷ് ബാബുവിനെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഷാഫിക്കെതിരെ പറഞ്ഞത് ആരോപണമല്ല. അധിക്ഷേപമാണ്. സ്ത്രീകള്‍ക്കെതിരെ എല്ലായിടത്തും മോശമായി സംസാരിക്കുന്നവരാണ് സിപിഎമ്മുകാരെന്നും ജനങ്ങള്‍ ഇവരെ കൈകാര്യം ചെയ്യുമെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുത്ത ജനപ്രതിനിധിക്കെതിരെ പരസ്യമായി ഒരു ജില്ലാ സെക്രട്ടറി അസംബന്ധമാണ് പറഞ്ഞിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം ഉത്തരവാദിത്വപ്പെട്ട ഒന്നാണെന്നാണ് കരുതിയത്. സിപിഎമ്മിന് മാത്രം ഒരുനിയമവും മറ്റുള്ളവര്‍ക്ക് മറ്റൊരുനിയമവുമാണ് ഇവിടെ നിലനില്‍ക്കുന്നത്. ജനങ്ങള്‍ ഇവരെ കൈകാര്യം ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ പോകുകയാണ്. അത്രയേറെ അസംബന്ധമാണ് അവര്‍ പറയുന്നതെന്നും സതീശന്‍ പറഞ്ഞു.പാലക്കാട്ട് യുഡിഎഫിന് ഭൂരിപക്ഷം കൂട്ടിത്തന്നത് ആ ജില്ലാ സെക്രട്ടറിയാണ്. ഇവര്‍ക്കൊന്നും പറയാനില്ലാത്തത് കൊണ്ട് കുറെ പേരെ അഴിച്ചുവിട്ടിരിക്കുകയാണ്. അവര്‍ സോഷ്യല്‍ മീഡിയയിലും പൊതുയോഗങ്ങളിലും ആര്‍ക്കുമെതിരെ എന്തും പറയാന്‍ ഇവര്‍ക്ക് മടിയില്ലാത്തവരാണെന്നും സതീശന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!