KSDLIVENEWS

Real news for everyone

മന്ത്രി വീണാ ജോര്‍ജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് സ്ഥാനാര്‍ത്ഥി; ജനവിധി തേടുന്നത് പത്തനംതിട്ട നഗരസഭയിലെ 31 ആം വാര്‍ഡില്‍

SHARE THIS ON

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി യുഡിഎഫ് സ്ഥാനാർത്ഥി. തോമസ് പി. ചാക്കോ മത്സരിക്കുന്നത് പത്തനംതിട്ട നഗരസഭയിലെ 31 ആം വാർഡില്‍ ആണ്.

സിപിഎം പ്രാദേശിക നേതാവായിരുന്ന തോമസ് ചാക്കോ പാർട്ടിയിലെ ഒരു വിഭാഗവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ടയിലെ വീണ ജോർജിൻ്റെ എംഎല്‍എ ഓഫീസില്‍ നിന്ന് മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസം, കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിട്ടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് മന്ത്രി വീണാ ജോർജിനെ പരിഹസിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. പത്തനംതിട്ട ഇലന്തൂർ ലോക്കല്‍ കമ്മിറ്റി അംഗവും എസ്‌എഫ്‌ഐ മുൻ ജില്ലാ പ്രസിഡന്‍റുമായ പി ജെ ജോണ്‍സണ്‍ ആണ് കോണ്‍ഗ്രസില്‍ ചേർന്നത്. മന്ത്രി എന്നല്ല, എംഎല്‍എ ആയിരിക്കാൻ പോലും വീണാ ജോർജിന് യോഗ്യത ഇല്ലെന്നായിരുന്നു ജോണ്‍സന്‍റെ പോസ്റ്റ്. തുടർന്ന് ജോണ്‍സനെ സിപിഎമ്മില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!