KSDLIVENEWS

Real news for everyone

ആലപ്പുഴയിലും കോട്ടയത്തും വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴികള്‍ക്കും താറാവിനും രോഗബാധ, അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം

SHARE THIS ON

ആലപ്പുഴ: ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തു. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ 8 പഞ്ചായത്തുകളിലും കോട്ടയത്തെ മൂന്നു വാർഡുകളിലുമാണ് രോഗബാധ. ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിൽ രോഗബാധ കണ്ടെത്തി. നെടുമുടിയിൽ കോഴികൾക്കും മറ്റുള്ളിടത്ത് താറാവിനുമാണ് രോഗബാധ. കോട്ടയത്തെ കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ കാട, കോഴി എന്നിവയ്ക്കാണ് രോഗബാധയുള്ളത്. മൃഗസംരക്ഷണ വകുപ്പിന് പരിശോധനഫലം ലഭിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടികൾക്ക് മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!