അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു .

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു.ഇതുവരെ 1,00,55,011 പേര്‍ക്കാണ് യുഎസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഒരുലക്ഷത്തോളം ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,42,203 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിമൂന്ന് ലക്ഷം കടന്നു.ടെക്സസ്, കലിഫോര്‍ണിയ, ഫ്ളോറിഡ, ന്യൂയോര്‍ക്ക്, ഇല്ലിനോയിസ്, ജോര്‍ജിയ, നോര്‍ത്ത് കരോലിന, ടെന്നിസി, വിസ്കോസിന്‍, ന്യുജഴ്സി എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തില്‍ നില്‍ക്കുന്നത് .

