KSDLIVENEWS

Real news for everyone

കുമ്പള ടോള്‍ പ്ലാസ: ടോള്‍ പിരിവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി; പുതിയ തിയതി ജനുവരി 21

SHARE THIS ON

കുമ്പള: കാസർകോട്-മംഗ്ളൂരു ദേശീയ പാതയിലെ കുമ്പള ടോൾ പ്ലാസയിലെ ടോൾ പിരിവ് അന്യായമാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ജനുവരി 21ന് പരിഗണിക്കാനായാണ് മാറ്റിയത്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അതേ സമയം ടോൾപ്ലാസയ്ക്കു മുന്നിൽ ഇന്നു പ്രതിഷേധ സമരങ്ങളൊന്നും ഉണ്ടായില്ല. ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ് ടോൾ പിരിവ്. സമരത്തെ കുറിച്ച് ആലോചിക്കുന്നിന് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി യോഗം വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്ക് ചേരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

error: Content is protected !!