കാസർകോട് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ സ്ഥാനമേറ്റു

കാസർഗോഡ് ജില്ലയുടെ വ്യവസായ വികസനത്തിന് മംഗലാപുരം കാസർഗോഡ് വ്യവസായിക ഇടനാഴി യാഥാർത്ഥ്യമായാൽ വലിയ മുതൽക്കൂട്ടായി മാറും.
എല്ലാ അർത്ഥത്തിലും ഇന്ന് മംഗലാപുരം രാജ്യത്ത് മുന്നിൽ നിൽക്കുന്ന പട്ടണമാണ് ഈ സാഹചര്യം കാസർഗോഡ് ജില്ല വ്യവസായികമായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ ജില്ലയ്ക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും,
കാസർഗോഡ് ജില്ലയിലെ പല മണ്ഡലങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമി ഈ പദ്ധതിക്കായി കണ്ടെത്തണം മംഗലാപുരത്ത് സ്ഥിതി ചെയ്യുന്ന കപ്പൽ തുറമുഖം, എയർ കാർഗോ സംവിധാനം, നാഷണൽ ഹൈവേ 66 റെയിൽ ഗതാഗതം കോസ്റ്റൽ ഹൈവേ മലയോര ഹൈവേ ഒക്കെ മംഗലാപുരം കാസർഗോഡ് ഇടനാഴിക്ക് മുതൽക്കൂട്ടാണ് സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കാസർഗോഡ് ജില്ലയെ ഈ പദ്ധതിയിലൂടെ വിപ്ലവകരമായ മുന്നേറ്റം ജില്ലയ്ക്ക് ഉണ്ടാകും
കാസർകോട് ചേംബർ ഓഫ് കോമേഴ്സിന്റെ 2026-27 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു പ്രസിഡണ്ടായി ഡോക്ടർ ഷേക്ക് ബാവ വൈസ് പ്രസിഡണ്ടമാർ അബ്ദുൽ മജീദ് ജീമ, അബ്ദുൽ റഹ്മാൻ കുന്നിൽ ജോയിൻ സെക്രട്ടറിമാർ മുഹമ്മദ് ബഷീർ യുകെ റഫീഖ് സി എക്സിക്യൂട്ടീവ് അംഗങ്ങൾ, നൗഷാദ് കെ എം മുഹമ്മദ് ഹാഷിം രമേശ് സി വി എൻ എ മൊയ്തീൻ ഹമീദലി എസ് എ സാലി കോയ എസ് എ

