KSDLIVENEWS

Real news for everyone

തമിഴ്നാട്ടില്‍ നിന്ന് കാണാതായ പൂച്ചയെത്തേടി കുടുംബം കോട്ടയത്ത്

SHARE THIS ON

കോട്ടയം: തമിഴ് നാട്ടിൽ നിന്ന് കാണാതായ പൂച്ചയെത്തേടി കുടുംബം കോട്ടയത്തെത്തി. തേനി വീരലക്ഷ്‌മി നഗറിലെ വർഷിനി രാധാകൃഷ്ണ‌നും കുടുംബവുമാണ് തങ്ങളുടെ ഓറിയോ എന്ന് വിളിച്ചിരുന്ന പെൺപൂച്ചയെ തേടി കോട്ടയത്തെത്തിയത്. തമിഴ്‌നാട്ടിൽനിന്നു പൂച്ചയെ മോഷ്ടിച്ച് കോട്ടയത്തു വിറ്റു എന്നാണ് കുടുംബത്തിൻ്റെ സംശയം. വീടിനുള്ളിൽ കൂട്ടിലാക്കിയിരുന്ന പൂച്ചയെ ക്രിസ്മമസ് ദിനത്തിലാണ് കാണാതാകുന്നത്. പൂച്ചയെ ആരോ മോഷ്ടിച്ചതാണെന്നാണ് കുടുംബം പറയുന്നത്. ഓസ്ട്രേലിയയിൽ വിദ്യാർഥിയാണ് വർഷിനി മൂന്നര വർഷം മുൻപാണ് അവർ ഓറിയോയെ വാങ്ങുന്നത്.

പൂച്ചയെ വിട്ടുപിരിയാനാകാത്തതിനാൽ പാസ്പോർട്ടും മറ്റു രേഖകളും തയാറാക്കി കഴിഞ്ഞ വർഷം നാട്ടിലെത്തിക്കുകയായിരുന്നു.

മാതാപിതാക്കളാണ് പൂച്ചയെ പരിപാലിച്ചിരുന്നതെന്ന് വർഷിനി പറയുന്നു.

ഇവർ വീടുവിട്ട് പുറത്തേക്കു പോകുമ്പോൾ കൂട്ടിലിടുകയാണ് പതിവ്. ക്രിസ്മസ് ദിനത്തിൽ പുറത്തുപോയി തിരികെവന്നപ്പോൾ കൂട് തുറന്നുകിടക്കുകയായിരുന്നുവെന്നും ആരോ പൂച്ചയെ മോഷ്ടിച്ചതാകാമെന്നും വർഷിനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!