KSDLIVENEWS

Real news for everyone

ദേശീയപാത 66 ൽ വീണ്ടും അപകടം; മലപ്പുറത്ത് സ്കൂട്ടർ സിഗ്നൽ ബോർഡിന്റെ കമ്പിയിൽ ഇടിച്ചുകയറി: സഹോദരങ്ങൾക്ക് ദാരുണാന്ത്യം

SHARE THIS ON

മലപ്പുറം∙ ദേശീയപാത 66 ൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പൊന്മള മാണൂർ പുല്ലാണിപ്പറമ്പിൽ സുലൈമാന്റെയും താച്ചുമ്മയുടെയും മക്കളായ ജിസ്മിന സുലൈമാൻ (23), ജിബിൻ സുലൈമാൻ (19) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ വികെ പടിയിൽവച്ചാണ് അപകടമുണ്ടായത്.

ഇവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സിഗ്നൽ ബോർഡിന്റെ കമ്പിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദ്യം ജിബിനും പിന്നീട് ജിസ്മിനയും മരിച്ചു. മലപ്പുറം മഅദിൻ സ്കൂളിൽ അധ്യാപികയാണ് മരിച്ച ജിസ്മിന. ജിബിൻ രാമപുരം ജെംസ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. മൃതദേഹങ്ങൾ ഇന്ന് കബറടക്കും.

ജിസ്മിനയുടെ ഭർത്താവ്: ആട്ടീരി സ്വദേശി അബൂബക്കർ. മകൻ: എനിൽ ഐബക്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!