KSDLIVENEWS

Real news for everyone

നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളായ യൂട്യൂബര്‍ ഷാജന്‍ സ്കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?’ പൊലീസിനെതിരെ കോടതി

SHARE THIS ON

എറണാകുളം: യുട്യൂബര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെ വിമർശിച്ച്‌ കോടതി. കൊച്ചി കടവന്ത്ര പൊലീസിനെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിമര്‍ശിച്ചത്.

നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളായ ഷാജന്‍ സ്‌കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി ചോദിച്ചു. ഷാജന്‍ സ്‌കറിയ ഒളിവിലാണെന്ന പൊലീസ് വാദത്തെയും കോടതി വിമര്‍ശിച്ചു.

ഷാജന്‍ സ്‌കറിയ പ്രതിദിനം യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഡോക്ടർ ജോജോ വി ജോസഫിൻ്റെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലെ ഷാജൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിമര്‍ശനം. കടവന്ത്ര പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി നേരത്തെ ഷാജന്‍ സ്‌കറിയയെക്കെതിരെ കേസെടുത്തിരുന്നു.

ബി എന്‍ എസ്, ഐ ടി ആക്‌ട്, ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണ നിയമം എന്നീ നിയമങ്ങളിലെ ജാമ്യമില്ലാ വകുപ്പുകള്‍ ആണ് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പൊലീസ് ചുമത്തിയത്. ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫെബ്രുവരി ഏഴിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!