എസ്.ഐ.ആര്‍: അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്

തിരുവനന്തപുരം: എസ്‌ഐആറില്‍ പേര് ചേർക്കാനും ഒഴിവാക്കാനും ഉള്പ്പെടെ അപേക്ഷ സമര്പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.
ജനുവരി 22 വരെ ആയിരുന്നു നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സമയപരിധി.
സുപ്രീംകോടതി നിര്ദേശത്തെ തുടര്ന്നാണ് സമയം ഇന്ന് വരെ നീട്ടിയത്. 11 ലക്ഷത്തിലധികം പേരാണ് പേര് ചേര്ക്കാൻ അപേക്ഷിച്ചത്. 37 ലക്ഷത്തോളം പേരാണ് രേഖകള് ഹാജരാക്കേണ്ടത്. അതേസമയം, ഹിയറിംഗും പരിശോധനയും ഫെബ്രുവരി 14വരെ തുടരും.
2002ലെ വോട്ടര് പട്ടികയില്‍ പേരില്ലാത്തവരും, പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും പേരിലെ അക്ഷരത്തെറ്റ് ഉള്പ്പെടെ സാങ്കേതിക പ്രശ്നങ്ങളുള്ളവരുമാണ് രേഖകള്‍ നല്‍കേണ്ടത്. ഹിയറിംഗിനും പരിശോധനയ്ക്കും ശേഷം വ്യാഴാഴ്ച വരെ 9,868 പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്.

