KSDLIVENEWS

Real news for everyone

പേരാവൂരിൽ മത്സരിക്കാൻ സണ്ണി ജോസഫ്; കെപിസിസി പ്രസിഡന്റ് താത്കാലിക ചുമതല ബെന്നി ബഹന്നാന് നൽകും

SHARE THIS ON

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കണ്ണൂർ പേരാവൂർ മണ്ഡലത്തിൽ നിന്നാകും മത്സരിക്കുക. കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല ബെന്നി ബഹന്നാൻ എംപിക്ക് നൽകും. കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഈ മാസം 20ന് പ്രഖ്യാപിച്ചേക്കും

സിറ്റിംഗ് സീറ്റുകളിൽ ഒന്ന് രണ്ടെണ്ണം ഒഴിച്ചാൽ ബാക്കിയുള്ളവയിൽ നിലവിലെ എംഎൽഎമാർ തന്നെയാകും മത്സരിക്കുക. പാലക്കാടും തൃപ്പുണിത്തുറയിലും പുതിയ മുഖങ്ങൾ വരും. പാലക്കാട് സന്ദീപ് വാര്യർ, കണ്ണൻ ഗോപിനാഥ് എന്നിവരുടെ പേരുകൾ പരിഗണനയിൽ. വനിത സ്ഥാനാർത്ഥിയെ നിർത്തുന്നതും ആലോചനയിലുണ്ട്.

അതേസമയം ലോക്സഭയിലെ അംഗ സംഖ്യയും ഉപതെരഞ്ഞെടുപ്പിലെ വിജയ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിത്വം ആശിക്കുന്ന എംപിമാര്‍ക്ക് ഹൈക്കമാന്‍ഡ് ഇളവ് നൽകുമോയെന്നാണ് അറിയേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചവരെ ഉടനടി നിയമസഭയിലേക്ക് പരിഗണിക്കേണ്ടെന്ന നിര്‍ദേശവും തെരഞ്ഞടുപ്പ് സമിതിയിൽ ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!