KSDLIVENEWS

Real news for everyone

കൊല്ലം ഇരവിപുരത്ത് അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ച്‌ കൊന്നു

SHARE THIS ON

ഇരവിപുരം: കൊല്ലം ഇരവിപുരത്ത് സഹോദരങ്ങള്‍ തമ്മിലുള്ള സംഘർഷത്തില്‍ ഒരാള്‍ മരിച്ചു. അനുജൻ ജ്യേഷ്ഠനെയാണ് കൊലപ്പെടുത്തിയത്.

46കാരനായ അനിലിനെ അനുജൻ കെനിലാണ് കൊലപ്പെടുത്തിയത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സഹോദരങ്ങള്‍ തമ്മില്‍ തർക്കത്തിലേർപ്പെടുകയും പിന്നാലെ കെനില്‍ അനിലിനെ തടി ഉപയോഗിച്ച്‌ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് വിവരം. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടന്‍ തന്നെ അനിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുവരും തമ്മില്‍ ഇത്തരത്തില്‍ ബഹളം ഉണ്ടാക്കുന്ന പതിവുണ്ടെന്നാണ് വിവരം. അമ്മ മാത്രമാണ് ഇവർക്കുള്ളത്. കെനിലിനെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!