KSDLIVENEWS

Real news for everyone

ലൈംഗിക അതിക്രമം നടത്തിയത് ബോധപൂർവ്വം: പിടി കുഞ്ഞുമുഹമ്മദിന് എതിരെ തുറന്നുപറച്ചിലുമായി ഡോ.ആശാ ആച്ചി ജോസഫ്

SHARE THIS ON


ഇടതു സഹയാത്രികനും ,സംവിധായകവുമായ പിടി കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാതിക്രമ പരാതിയിൽ തുറന്നുപറച്ചിലുമായി ചലച്ചിത്ര പ്രവർത്തക ഡോ ആശാ ആച്ചി ജോസഫ്. ലൈംഗിക അതിക്രമം നടത്തിയത് ബോധപൂർവ്വമാണ്. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിർവഹിക്കുമ്പോഴാണ് അപമാനിക്കപ്പെട്ടത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പൊലീസ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും ഡോ ആശാ ആച്ചി ജോസഫ്. മലയാള മനോരമ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം

നിശബ്ദയാകാൻ ഒരുക്കമല്ലെന്ന് ഡോ.ആശാ ആച്ചി ജോസഫ് പറയുന്നു. ‘മിണ്ടാതിരിക്കുക എന്നത് അന്തസ്സിനുമേൽ നടക്കുന്ന രണ്ടാമത്തെ അതിക്രമമാണെന്ന് ലേഖനത്തിൽ ആശ പറയുന്നു. സിനിമയിലെ സ്ത്രീ കൂട്ടായ്മ ശബ്ദമുയർത്തിയ ഒൻപതു വർഷങ്ങൾക്ക് ഇപ്പുറവും തൊഴിൽ സ്ഥലത്ത് അപമാനിക്കപ്പെട്ടു. മിണ്ടാതിരിക്കണമെന്നും കാര്യങ്ങൾ സങ്കീർണ്ണമാക്കരുത് എന്നും പലരും ഉപദേശിച്ചു. സഹതാപമല്ല ഐക്യദാർഢ്യം അഭ്യർത്ഥിക്കുന്നുവെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.

തൊഴിലിടത്തെ ലൈംഗികാതിക്രത്തെ അതിജീവിച്ചയാൾ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ലേഖനം ആരംഭിക്കുന്നത്. താൻ സഹതാപമല്ല ഐക്യദാർഢ്യമാണ് അഭ്യർഥിക്കുന്നത്. തന്റെ ശബ്ദം മറ്റൊരു സ്ത്രീക്ക് സംസാരിക്കാനുള്ള ഭയം കുറച്ചുകൂടി കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് തുറന്നുപറച്ചിലെന്ന് ആശ പറയുന്നു. സുരക്ഷ വാഗ്ദാനം ചെയ്യുന്നവർ അതിന്റെ ഉത്തരവാദിത്തമേൽക്കണം എന്ന ആവശ്യം ഉയർത്താൻ കൂടിയാണിതെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!