KSDLIVENEWS

Real news for everyone

കുമ്പള, മാവിനക്കട്ട സ്വദേശി മംഗ്ളൂരുവിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ

SHARE THIS ON

കാസർകോട്: കുമ്പള, മാവിനക്കട്ട സ്വദേശിയെ മംഗ്ളൂരുവിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വാഴവളപ്പിലെ ഉദയൻ- പുഷ്‌പ ദമ്പതികളുടെ മകൻ റോഷൻ (22)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കദ്രി, ശിവസാഗിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. കൈഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിയതെന്നു സംശയിക്കുന്നു. മുറിയിൽ ചോരപ്പാടുകളുമുണ്ട്.

ഒരു കൂൾബാറിലെ ജീവനക്കാരനായിരുന്നു റോഷൻ. ഒരാഴ്ച്‌ച മുമ്പാണ് നാട്ടിലെത്തി തിരികെ പോയതെന്നു ബന്ധുക്കൾ പറഞ്ഞു.

ജീവനൊടുക്കാൻ ഉണ്ടായ കാരണം എന്താണെന്നു വ്യക്തമല്ല. കദ്രി പൊലീസ് കേസെടുത്തു.

സഹോദരങ്ങൾ:രാഹുൽ, അജയ്, ആദിത്യൻ, അമൃത.

error: Content is protected !!