വീട്ടുകാരെ പൂട്ടിയിട്ട് രാത്രി സുഹൃത്തിനൊപ്പം കാറുമായി ഇറങ്ങി; കരമനയില്‍ 14കാരൻ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: കരമനയില്‍ 14കാരൻ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടു. രാത്രിയില്‍ സുഹൃത്തിനൊപ്പം കാറുമെടുത്ത് പുറത്തിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥി.
വീട്ടുകാരെ പൂട്ടിയിട്ടാണ് ഈ കുട്ടി കാറുമായി ഇറങ്ങിയത്.
പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. വാഹനം ഓടിച്ച വിദ്യാർത്ഥിക്കും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും നിസാരമായ പരിക്കേറ്റു. സംഭവത്തില്‍ വിദ്യാർത്ഥിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.

