KSDLIVENEWS

Real news for everyone

നെല്ലിക്കട്ടയിൽ കെഎഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം; കൂടെയുണ്ടായിരുന്ന മകന് ഗുരുതരം

SHARE THIS ON

നെല്ലിക്കട്ട: നെല്ലിക്കട്ട സ്ട്രീറ്റ് ഫുഡിന് സമീപം കാറും ബസും കൂട്ടിയിടിച്ച് നെല്ലിക്കട്ട സ്വദേശിക്ക് ദാരുണാന്ത്യം, നെല്ലിക്കട്ട പൈക്ക റോഡിൽ ശംസുദ്ദീൻ പൈക്കയാണ് (62) മരണപ്പെട്ടത്, ഇന്ന് രാവിലെ നെല്ലിക്കട്ട ടൗൺ മസ്ജിദിൽ നിന്ന് സുബ്ഹി നിസ്കാരം കഴിഞ്ഞ് കാറിൽ മകനെയും കൂട്ടി കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴി പെട്രോൾ അടിക്കാൻ പമ്പിലേക്ക് വരുമ്പോഴാണ് എതിരെ വന്ന കെഎഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം, ഇടിയുടെ ആഘാതത്തിൽ കാർ നിശ്ശേഷം തകർന്നു, കാറിൽ കുടുങ്ങിയ ഷംസുദ്ദീനെ കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്, ഉടനെ ചെർക്കള മിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്നു. കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

മുൻ പ്രവാസിയും പൈക്ക സ്വദേശിയുമായ ഷംസുദ്ദീൻ വർഷങ്ങൾക്കു മുമ്പാണ് നെല്ലിക്കട്ടയിൽ സ്ഥിരതാമസമാക്കിയത്.

ഭാര്യ: റഹീമ. മറ്റു മക്കൾ: റാഷിദ്, അർഫാത്ത്, സഹദ്, ഫാത്തിമ. മരുമകൾ: റഹീമ.

.സുന്നി സ്ഥാപനങ്ങളുടെ സഹകാരിയും പ്രവർത്തനുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!