പരിയാരം മെഡിക്കല്‍ കോളജില്‍ യുവാവിന്റെ അക്രമം: ലേബര്‍ റൂമില്‍ അതിക്രമിച്ച് കയറി ഫര്‍ണിച്ചറുകളും വാതിലും തകര്‍ത്തു

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ യുവാവിന്റെ അക്രമം. കാഞ്ഞങ്ങാട് സ്വദേശി റാഷിദ് (24) ആണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് പിടികൂടി. റാഷിദിന്റെ ഗര്‍ഭിണിയായ ഭാര്യയെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു അക്രമം. റാഷിദ് ലേബര്‍ റൂമില്‍ അതിക്രമിച്ച് കയറി ഫര്‍ണിച്ചറുകളും വാതിലും തകര്‍ത്തു. റാഷിദ് ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

