Covid_19
ഖത്തറില്‍ 190 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 201 പേർക്ക് രോഗ മുക്തി

ദോഹ : ഖത്തറിൽ 190 പേർക്ക് കോവിഡ് -19 പോസിറ്റീവ് . 39 പേർ വിദേശത്ത് നിന്നെത്തിയവർ . 201 പേർ സുഖം പ്രാപിച്ചു . നിലവിൽ 2,695 പേരാണ് കോവിഡ് പോസിറ്റീവ് . 39 പേർ തീവ പരിചരണ വിഭാഗത്തിലാണ് . കോവിഡ് മുക്തരുടെ ആകെ എണ്ണം 1,31,276 എത്തി . 24 മണിക്കൂറിനിടെ 8,514 പേരെ കൂടി പരിശോധിച്ചതോടെ കോവിഡ് പരിശോധന നടത്തിയവരുടെ ആകെ എണ്ണം 10 , 15,828 ആയി ഉയർന്നു . ഇതുവരെ 1,34,203 പേരാണ് കോവിഡ് പോസിറ്റീവ് ആയത് . മരണസംഖ്യ 232 .

