അബുദാബിയിൽ തങ്ങുന്നവർക്ക് പിസിആർ ടെസ്റ്റ് ; നടപടി ക്രമങ്ങൾ ഇങ്ങനെ

യുഎഇയിലെ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കു വരുന്നവർക്കുള്ള പരിഷ്കരിച്ച പ്രവേശന വ്യവസ്ഥകൾ ഇന്നു നിലവിൽ വരും . നടപടിക്രമങ്ങൾ ഇങ്ങനെ • പിസിആർ 1 ഡിപിഐ ടെസ്റ്റ് എടുക്കുക • 48 മണിക്കൂറിനകം എടുത്ത ടെസ് റിപ്പോർട്ട് അതിർത്തിയിൽ കാണിച്ച് പ്രവേശിക്കാം അബുദാബിയിൽ 4 ൽ കൂടുതൽ ദിവസം തങ്ങുന്നുണ്ടെങ്കിൽ നാലാം ദിവസം വീണ്ടും പിസിആർ ടെസ്റ്റ് സ്വദേശികൾക്കും വിദേശികൾക്കും നിയമം ബാധകം . നിയമലംഘകർക്ക് 5000 ദിർഹം വീതം പിഴയുണ്ടാകും . കോവിഡ് വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായ വൊളന്റിയർമാർക്കും കോവി അടിയന്തര വാക്സിൻ എടുത്തവർക്കും ഇളവുണ്ട് . അബുദാബി , ദുബായ് ആരോഗ്യവിഭാഗം ക്ലിനിക്കുകളിൽനിന്നോ ആരോഗ്യമന്ത്രാലയ ആശുപതികളിൽനിന്നോ പരിശോധിക്കാം . ദുബായ് ഹെൽത്ത് അതോറിറ്റി 800 342. ഫീസ് : 150 സേഹ ക്ലിനിക് അബുദാബി 800 1717 . ഫീസ് : 250 ആരോഗ്യമന്ത്രാലയ ആശുപതി 800 11111. ഫീസ് : സൗജന്യം ദിവസം കണക്കാക്കുന്നത് എങ്ങനെ ? ഞായറാഴ്ചയാണ് ( ദിവസം -1 ) അബുദാബിയിലേക്ക് പ്രവേശിക്കുന്നത് എങ്കിൽ ബുധനാഴ്ച ( ദിവസം -4 ) ആണ് ആദ്യ പിസിആർ എടുക്കേണ്ടത് . 8 ദിവസത്തിൽ കൂടുതൽ അബുദാബിയിൽ തങ്ങുന്നവർ എട്ടാം ദിവസം ( ഞായർ ) പിസിആർ ടെസ് എടുക്കണം . അതിൽ കൂടുതൽ തങ്ങുന്നവർക്ക് വീണ്ടും പരിശോധന ആവശ്യമില്ല .

