KSDLIVENEWS

Real news for everyone

ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഈജിപ്ത് അല്ലെങ്കില്‍ ജോര്‍ദാന്‍ വഴി നാട്ടിലെത്തിക്കാന്‍ കേന്ദ്ര ശ്രമം

SHARE THIS ON

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റില്‍ യുദ്ധം ശക്തമായ സാഹചര്യത്തില്‍, ഇസ്‌റാഈലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. ഇസ്‌റാഈലിലെ ഇന്ത്യന്‍ സ്ഥാനപതി ജെ പി സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുടുങ്ങിക്കിടക്കുന്നവരുമായി ഇന്ത്യന്‍ എംബസി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും സാഹചര്യം അനുകൂലമാകുന്ന നിമിഷം അവരെ നാട്ടിലെത്തിക്കുമെന്നും സ്ഥാനപതി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

നിലവില്‍ റോഡ് മാര്‍ഗ്ഗമുള്ള യാത്ര സുരക്ഷിതമല്ല. സാഹചര്യം മെച്ചപ്പെട്ടാല്‍ ഈജിപ്ത് അല്ലെങ്കില്‍ ജോര്‍ദാന്‍ വഴി പൗരന്മാരെ പുറത്തെത്തിക്കാനാണ് പദ്ധതി. ഇതില്‍ ഏറ്റവും സുരക്ഷിതമായ പാത ഏതാണെന്ന് എംബസി പരിശോധിച്ചുവരികയാണ്.

എംബസിയുടെയും പ്രാദേശിക അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ പൗരന്മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!