KSDLIVENEWS

Real news for everyone

കുവൈത്തിൽ എണ്ണ ശുദ്ധീകരണ ശാലയ്ക്കുനേരെ മിസൈലാക്രമണം

SHARE THIS ON

കുവൈത്ത് സിറ്റി: കുവൈത്തിൽ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ മിസൈലാക്രമണം. അൽ അഹമദി റൈഫിനറിയ്ക്ക് നേരെയാണ് ഇറാന്റെ മിസൈലാക്രണമുണ്ടായത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയാണ് അൽ അഹമദി കേന്ദ്രം. പ്രതിദിനം 7,30,000 ബാരൽ എണ്ണ ശുദ്ധീകരിക്കുന്ന കേന്ദ്രമാണിത്. 
നേരത്തേ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടും ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ടെർമിനൽ-1 പാസഞ്ചർ കെട്ടിടത്തിന് ചെറിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

ബഹ്‌റൈനിലും ആക്രമണമുണ്ടായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജനവാസകേന്ദ്രങ്ങളായ മനാമയിലും മുഹറാഖിലുമാണ് ഡ്രോൺ ആക്രമണമുണ്ടായത്. മനാമയിലെ ഇറാ കെട്ടിടത്തിൽ ഡ്രോൺ ആക്രമണമുണ്ടായതിനെത്തുടർന്ന് അഗ്നിബാധയുണ്ടായി. അതിനിടെ ഇസ്രയേലിൽ കൂടുതൽ ഇടങ്ങളിൽ അപായ സൈറൺ മുഴങ്ങിക്കൊണ്ടേയിരിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!