KSDLIVENEWS

Real news for everyone

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത കവി പ്രൊഫ: വീരാൻകുട്ടി നിർവഹിച്ചു

SHARE THIS ON

ഗവഃഹയർസെക്കൻഡറി സ്കൂൾ ചെർക്കള സെൻട്രൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത മലയാള കവി പ്രൊഫസർ വീരാൻകുട്ടി നിർവഹിച്ചു. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം സഹായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പിടിഎ പ്രസിഡൻറ് മുനീർ പി ചെർക്കളം അധ്യക്ഷതവഹിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ് സുബൈദ സിവി സ്വാഗത ഭാഷണം നടത്തി.MPTA പ്രസിഡണ്ട് സമീറ അബ്ബാസ്,SMC വൈസ് ചെയർമാൻ കബീർ ചെർക്കളം, പിടിഎ ഭാരവാഹി ഉമ്മാലി ഷാഫി , SMC ഭാരവാഹി ജുനൈദ ,സീനിയർ അസിസ്റ്റൻറ് സമീർ തെക്കിൽ,പ്രൈമറി ഇൻ ചാർജ് രാജേഷ് പി വി,SRG കൺവീനർമാരായ ഷിമ കെ എസ്,ജയശ്രീ ടി പി,ഹംസ കെ എന്നിവർ ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി അഭിലാഷ് വി യുടെ നന്ദിയോടെ പ്രോഗ്രാം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!